പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ ജഢമാണ് കണ്ടെത്തിയത്. മൃതദേഹം നദിയിലൂടെ ഒഴുകിപ്പോകുന്നതു കണ്ട നാട്ടുകാർ പെരുനാട് പോലീസിൽ വിവരമറിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമനസേനയുടെ റാന്നി യൂണിറ്റിൽ നിന്ന് എത്തിയവരും ചേർന്ന് മൃതദേഹം ശ്രീനാരായണ കൺവെൻഷൻ നഗറിന് സമീപം കരക്കടിപ്പിച്ചു. ഏകദേശം 173 സെൻ്റീമീറ്റർ നീളമുണ്ട്. മൃതദേഹം നടപടികൾക്ക് ശേഷം പോസ്റ്റ് മോര്ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അടുത്ത പോലീസ് സ്റ്റേഷനുകളില് ഒന്നും കാണാതായതായ സംഭവങ്ങള് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെരുനാട് പോലീസ് പറഞ്ഞു.
Unidentified dead body found near Matamon Vallakadav in Pampanadi; Police has started investigation